കുവൈത്തിൽ ട്രാഫിക് പരിശോധന ക്യാമ്പയിൻ; 3309 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 03/02/2024


കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കർശനമായ പരിശോധന ക്യാമ്പയിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. ഫെബ്രുവരി ഒന്നിന് നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 3309 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒമ്പത് പേരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ച ജുവനൈനുകളെയും പിടികൂടിയിട്ടുണ്ട്.

ആറ് വാഹനങ്ങളാണ് പിടിച്ചെ‌ടുത്ത് ​ഗ്യാരേജിലേക്ക് മാറ്റിയത്. ശല്യപ്പെടുത്തുന്ന ശബ്ദവുമായി ബന്ധപ്പെട്ട് 42 നിയമ ലംഘനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 16 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ 107 റഡാർ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. താമസ നിയമം ലംഘിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്പ്പോൾ ആവശ്യമായ രേഖകകൾ കൈവശം ഇല്ലാത്ത നാല് പേരും പിടിയിലായി. രാജ്യവ്യാപകമായി കർശനമായ പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

Related News