മെയ്ഡ് ഇൻ കുവൈത്ത് എന്ന മുദ്രാവാക്യമുയർത്തി നാളെ മുതൽ ക്യാമ്പയിൻ

  • 03/02/2024


കുവൈത്ത് സിറ്റി: എഴുപതിലധികം കുവൈത്തി ഫാക്ടറികളുടെ പങ്കാളിത്തത്തോടെ മെയ്ഡ് ഇൻ കുവൈത്ത് എന്ന മുദ്രാവാക്യമുയർത്തി നാളെ കാമ്പയിൻ ആരംഭിക്കുമെന്ന് വ്യവസായ പൊതു അതോറിറ്റി അറിയിച്ചു. സമഗ്രമായ പ്രമോഷണൽ അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 വരെ നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. ഭക്ഷ്യ, ഇലക്ട്രിക്കൽ, വ്യാവസായിക എന്നിങ്ങനെ വിവിധ മേഖലകളിൽ എല്ലാ ദേശീയ ഉൽപ്പന്നങ്ങളുടെയും പ്രമോഷൻ്റെയും വിപണനത്തിൻ്റെയും നിലവാരം ഉയർത്തുകയും ചെയ്യുന്നതിനാണ് വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഉത്പാദിപ്പിക്കുന്ന വ്യാവസായിക ഉൽപന്നങ്ങളുടെ പ്രാധാന്യവും ഗുണമേന്മയും പൊതുജനങ്ങളെ അറിയിക്കുന്നതിനും ലക്ഷ്യമിടുകയാണ്. മൂന്ന് ലൊക്കേഷനുകളിലാണ് ക്യാമ്പയിൻ സജ്ജമാക്കിയിരിക്കുന്നത്.

Related News