കുവൈറ്റ് ദേശീയ ആഘോഷങ്ങൾ നടത്താൻ 6 പാർക്കുകൾ ഒരുങ്ങുന്നു

  • 04/02/2024



കുവൈത്ത് സിറ്റി: ഈ ഫെബ്രുവരിയിൽ ദേശീയ ദിനത്തിന്‍റെ 63-ാം വാർഷികവും 33-ാമത് വിമോചന ദിനവും ആഘോഷിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ആറ് പൊതു പാർക്കുകൾ അനുവദിച്ചു. ദേശീയ അവധി ദിനങ്ങളുടെ ആഘോഷങ്ങള്‍ക്കുള്ള പ്രവർത്തനങ്ങളും പരിപാടികളും നടത്താൻ നിയുക്ത സ്ഥലങ്ങളും സൈറ്റുകളും തയ്യാറാക്കുന്നതിനായി ക്ലീനിംഗ് വകുപ്പുകളുടെ തയാറെടുപ്പുകള്‍ തുടരുന്നുണ്ട്. മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വകുപ്പുകളുടെ ടീമുകൾ ആ പൊതു പാർക്കുകൾക്കായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കണ്ടെയ്നറുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

Related News