സാൽമി റോഡിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ചു; അറസ്റ്റ്

  • 04/02/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കുന്നതിനിടയിൽ ക്രിമിനൽ പശ്ചാത്തലമുള്ള കുവൈത്തി പൗരൻ അറസ്റ്റിൽ. അൽ സാൽമി റോഡിൽ വച്ച് ജഹ്‌റ സെക്യൂരിറ്റി പട്രോളിംഗ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് സാമഗ്രികൾ, എയർ ഗൺ എന്നിവയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. മുപ്പത് വയസുള്ള പ്രതി തന്‍റെ സ്‌പോർട്‌സ് കാറിൽ അമിത വേഗതയിൽ പോകുന്നത് പട്രോളിംഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിർത്താൻ ആവശ്യപ്പെട്ടെങ്കില്‍ അതിന് വഴങ്ങാതെ കാറുമായി പായുകയായിരുന്നു. സുരക്ഷാ സംഘം പിന്നീട് ഇയാളെ പിടികൂടുകയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു

Related News