ചെലവുകൾ കൂടുന്നു; ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട് കുവൈറ്റ് പ്രവാസികൾ

  • 05/02/2024



കുവൈത്ത് സിറ്റി: അക്കൗണ്ടിൽ ലഭിക്കുന്ന ശമ്പളത്തിന്റെ കാര്യത്തിൽ കുവൈത്തിലെ പ്രവാസികളും പൗരന്മാരും തമ്മിൽ വ്യക്തമായ വരുമാന വ്യത്യാസം നേരിടുന്നുവെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഉയർന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പ നിരക്കും ചില രാജ്യങ്ങളെ ബാധിക്കുന്നതിനാൽ, പല പ്രവാസികളും കുവൈത്തിനെ മെച്ചപ്പെട്ട ജീവിതനിലവാരം ആസ്വദിക്കാനുള്ള ഒരു രാജ്യമായി തന്നെ കണക്കാക്കുന്നുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 2023 ജൂൺ അവസാനത്തിൽ 1,555 കുവൈത്തി ദിനാർ ആയിരുന്നു. 

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാർക്ക് ഇത് 1,297 ദിനാർ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം ഏകദേശം 343 കുവൈത്തി ദിനാറിലാണ് എത്തി നിൽക്കുന്നത്. ഉയർന്ന ജീവിതച്ചെലവും ആഗോള വിലയിലെ വർധനവും കണക്കിലെടുക്കുമ്പോൾ കുവൈത്തിലെ ചെലവേറിയ ജീവിതശൈലിയും, പൗരന്മാരുടെയും പ്രവാസികളുടെയും വരുമാനത്തെ ബാധിച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രശ്നം സാധാരണമാണ് എന്നാണ് പ്രവാസികൾ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News