ദേശീയ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി കുവൈത്ത്

  • 05/02/2024



കുവൈത്ത് സിറ്റി: അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനവും 33-ാമത് വിമോചന ദിനവും ആഘോഷിക്കുന്നതിനുളള ഒരുക്കത്തിൻ്റെ ഭാഗമായി പാലങ്ങളും പ്രധാന റോഡുകളും പതാകകളാൽ അലങ്കരിക്കുകയും കൊടി ഉയർത്തുകയും ചെയ്യുന്നതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലും റോഡുകളിൽ അലങ്കാരത്തിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. 3,880 പതാകകൾ പാതകൾ കൊണ്ട്  അലങ്കരിച്ചിട്ടുണ്ട്. പഴയ പതാകകൾക്ക് പകരം പുതിയവ സ്ഥാപിച്ചു. ആഘോഷ സമയത്ത് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ ഏജൻസികളുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആഹ്വാനം ചെയ്തു. ശുചിത്വം നിലനിർത്താൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Related News