റമദാൻ മാസം: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • 05/02/2024


കുവൈത്ത് സിറ്റി: റമദാൻ മാസത്തോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നടക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ സാമൂഹിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുണ്യമാസത്തെ ലാഭത്തിനും വ്യക്തിഗത നേട്ടത്തിനുമായി ചൂഷണം ചെയ്യുകയും നിയമവിരുദ്ധമായ വഴികളിലൂടെ പണം പിരിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന്‌‌ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അവരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.

നിയമവിരുദ്ധമായ ധനസമാഹരണ പ്രവർത്തനത്തെ നിയമപരമായി നേരിടുകയും അത് ആരംഭിക്കുന്ന വ്യക്തികൾക്കോ ​​അജ്ഞാത കക്ഷികൾക്കോ ​​എതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. പണം ശേഖരിക്കുന്നവരുടെ ഐഡൻ്റിറ്റി പരിശോധിച്ച്, തെറ്റായ കോളുകൾക്ക് വിധേയരാകാതെ രാജ്യത്തെ അറിയപ്പെടുന്നതുമായ സ്ഥാപനങ്ങളിലേക്ക് സംഭാവനകൾ നൽകണമെന്നും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു.

Related News