ജലീബ് അൽ ഷുവൈക്കിൽ അപ്രതീക്ഷിത സുരക്ഷാ ക്യാമ്പയിനുകൾ; ഒരാഴ്ചയ്ക്കിടെ 841 നിയമലംഘകരെ നാടുകടത്തി കുവൈത്ത്

  • 05/02/2024



കുവൈത്ത് സിറ്റി:  റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ ക്യാമ്പയിനുകൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, ഓപ്പറേഷൻസ്, ഇൻവെസ്റ്റിഗേഷൻ എന്നീ വകുപ്പുകൾ ചേർന്നാണ് പരിശോധനകൾ കർശനമാക്കിയത്. ക്യാമ്പയിനിലൂടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 841 നിയമലംഘകരെ നാടുകടത്താൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞയാഴ്ച റഫർ ചെയ്ത 841 നിയമലംഘകരെയാണ് (510 പുരുഷന്മാരും 331 സ്ത്രീകളും) നാടുകടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മന്ത്രാലയം ജലീബ് അൽ ഷുവൈക്കിൽ അപ്രതീക്ഷിത സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിച്ചു. ഇതിൻ്റെ ഫലമായി 200 ഓളം റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനായി.

Related News