രാജ്യത്തെ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ സ്ഥാപിച്ച് കുവൈത്ത്

  • 06/02/2024



കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ അനാച്ഛാദനം ചെയ്ത് കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്. നായിഫ് പാലസിൻ്റെയും ക്യാപിറ്റൽ ഗവർണറേറ്റ് ബിൽഡിംഗിൻ്റെയും ​ജം​ഗ്ഷന് അഭിമുഖമായി പഴയ മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലാണ് ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പഴയ മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിൽ ഡിസ്പ്ലേ സ്‌ക്രീൻ സ്ഥാപിക്കുന്നതുൾപ്പെടെ പ്രധാന മുനിസിപ്പൽ കെട്ടിടങ്ങളുടെ അലങ്കാരപ്പണികൾ പ്രോജക്ട് മേഖലയിലെ നിർമാണ വിഭാഗം പൂർത്തിയാക്കിയതായി വകുപ്പ് അറിയിച്ചു. 80 മീറ്റർ നീളവും 15 മീറ്റർ ഉയരവും, മൊത്തം 1,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും, സ്‌ക്രീൻ സ്‌മാർട്ട്‌ഫോൺ ആപ്പുകളിൽ നിന്നോ ടെറസ്‌ട്രിയൽ, സാറ്റലൈറ്റ് ചാനലുകളിൽ നിന്നോ തത്സമയ സംപ്രേക്ഷണം പ്രദർശിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Related News