കുവൈത്തിൽനിന്നും കടൽമാർഗം മുംബൈയിലെത്തിയ ഇന്ത്യക്കാരെ പിടികൂടിയതായി നാവികസേന

  • 06/02/2024



കുവൈറ്റ് സിറ്റി : യെല്ലോ ഗേറ്റ് പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് ബോട്ടായ ചൈത്രാലിയിലെ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ കുവൈത്ത് മത്സ്യബന്ധന ട്രോളറിൽ നിന്ന് മൂന്ന് പേരെ പിടികൂടി. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ അകലെയുള്ള പ്രോങ്‌സ് ലൈറ്റ്‌ഹൗസിൽ തീരദേശ പോലീസ് ഇവരെ തടഞ്ഞ് കൊളാബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

“തങ്ങൾ കന്യാകുമാരിയിൽ നിന്നുള്ളവരാണെന്നും കുവൈറ്റിലെ ഒരു മത്സ്യബന്ധന കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും ഇവർ അവകാശപ്പെട്ടു. രണ്ടുവർഷമായി ശമ്പളമോ സ്ഥിരമായി ഭക്ഷണമോ നൽകാത്തതിനാൽ കുവൈത്തിലെ സ്പോൺസറിൽനിന്നും രക്ഷപ്പെടുകയായിരുന്നെന്ന് ഇവർ വെളിപ്പെടുത്തി".  ഒരു ജിപിഎസ് ഉപകരണത്തിൻ്റെ സഹായത്തോടെ അവർ മുംബൈയിലേക്ക് നാവിഗേറ്റ് ചെയ്ത്  പത്തുദിവസമെടുത്താണ് ഇവർ തീരത്തെത്തിയത്, നാല് ദിവസത്തോളം ഭക്ഷണം കഴിച്ചില്ലെന്നും ഇവർ പറയുന്നു. പിടികൂടിയവർ   പ്രൊഫഷണൽ മത്സ്യത്തൊഴിലാളികളാണെന്നും ജനുവരി 28 ന് കുവൈറ്റിൽ നിന്ന് പുറപ്പെട്ടതാണെന്നും പോലീസ് പറഞ്ഞതായി ഇന്ത്യൻ പ്രാദേശിക പാത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News