പ്രവാസി തൊഴിലാളികളുടെ വരവ് വർധിക്കുന്നു; മുന്നറിയിപ്പ്

  • 07/02/2024


കുവൈത്ത് സിറ്റി: ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വരവ് നിരക്ക് വർധിക്കുന്നതായി ഗൾഫ് സൊസൈറ്റി... മാറുന്ന ലോകത്ത് എന്ന സമ്മേളനം മുന്നറിയിപ്പ് നൽകി. ദേശീയ സ്വത്വത്തിന് തന്നെ ഭീഷണിയായ തൊഴിൽ കുടിയേറ്റ പ്രക്രിയകൾ കാരണം പൗരന്മാർ ന്യൂനപക്ഷമായി മാറുന്ന സാഹചര്യമാണ്. ഗൾഫ് സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി തൊഴിലില്ലായ്മയുടെ ഭീതി കണക്കാക്കപ്പെടുന്നു. 

മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായിട്ടുണ്ട്. കാരണം തൊഴിലാളികളിൽ ഭൂരിഭാഗവും പ്രധാനമായും വിദേശികളാണെന്ന് സോഷ്യൽ സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുല്ല അൽ റദ്വാൻ പറഞ്ഞു. പൊതുവായ ഗൾഫ് ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സമ്മേളനം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനസംഖ്യാപരമായ കണക്കുകളും അതിൻ്റെ അപകടസാധ്യതകളുമാണ്. റീപ്ലേസ്മെന്റ് പോളിസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യവും കോൺഫറൻസ് ആഹ്വാനം ചെയ്തു.

Related News