നീതിക്കൊപ്പം സുരക്ഷിതവും സുസ്ഥിരവുമായ ജന്മനാട്; 100 ദിവസത്തെ ബ്ലൂ പ്രിന്റ് പുറത്തിറക്കി കുവൈറ്റ് സർക്കാർ

  • 07/02/2024


കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയിൽ പ്രവർത്തന പരിപാടി ഔദ്യോഗികമായി അവതരിപ്പിച്ച് സർക്കാർ. നിശ്ചയദാർഢ്യവും ശുഭാപ്തിവിശ്വാസവും ഉത്തരവാദിത്തവും നിറഞ്ഞ ഒരു പുതിയ യുഗമാണ് നമുക്ക് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ് പറഞ്ഞു. പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ സേവിക്കുന്നതിൽ ക്രിയാത്മകമായ സഹകരണം വർധിപ്പിക്കുന്നതിനും ശ്രമങ്ങൾ ഇരട്ടിപ്പിക്കുമെന്നും സർക്കാരെന്ന നിലയിലും കഠിനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കൊപ്പം സുരക്ഷിതവും സുസ്ഥിരവുമായ ജന്മനാട് എന്ന മുദ്രാവാക്യമാണ് പ്രവർത്തന പരിപാടിയിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സ്വകാര്യ മേഖലയുടെ മുൻനിര പങ്ക് പുനഃസ്ഥാപിക്കുന്ന വിധത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ പങ്ക് പുനർനിർണയിച്ച് ദേശീയ സമ്പദ്ഘടനയുടെ ഘടനയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ് കുവൈത്തിലെ സാമ്പത്തിക പരിഷ്ക്കരണത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും പ്രവർത്തന പരിപാടി ഔദ്യോഗികമായി അവതരിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നവീകരണത്തിനുള്ള 100 ദിവസത്തെ ബ്ലൂ പ്രിന്റ് ആണ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്.

Related News