കുവൈത്തിലെ ചില പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

  • 07/02/2024


കുവൈത്ത് സിറ്റി: ഫെബ്രുവരി 8 വ്യാഴാഴ്ച സഭൻ പമ്പിംഗ് സ്റ്റേഷനിലെ ജല ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കുള്ള പദ്ധതികൾ ഷെഡ്യൂൾ ചെയ്തതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. രാത്രി 10:00 മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ ഏകദേശം 6 മണിക്കൂറുകൾ വരെ നീണ്ടുനിൽക്കും. അറ്റകുറ്റപ്പണിയുടെ നടക്കുന്നതിനാൽ ചില പ്രദേശങ്ങളിലെ താമസക്കാർക്ക് ശുദ്ധജല വിതരണത്തിന് താൽക്കാലിക ക്ഷാമം അനുഭവപ്പെടാം. സബാഹ് അൽ സലേം, മിഷ്‌രിഫ്, ബയാൻ, അൽ അദാൻ, അബു ഫ്തൈറ, അൽ ഖുസൂർ, സാൽമിയ, അൽ സലാം , അൽ സഹ്‌റ, ഫർവാനിയ, അൽ സിദ്ദിഖ്, റുമൈത്തിയ, അൽ സുറ, സൽവ, ഹവല്ലി സ്ക്വയർ, വെസ്റ്റ് മിഷ്‌രിഫ്, അൽ ഖാലിദിയ എന്നീ പ്രദേശങ്ങളിലാണ് ജല വിതരണം തടസപ്പെടുക. എമർജൻസി സാഹചര്യങ്ങളിൽ 152 എന്ന നമ്പറിൽ സഹായത്തിനായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Related News