വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥ മാറ്റം; മുന്നറിയിപ്പ്

  • 07/02/2024



കുവൈത്ത് സിറ്റി: നാളെയും വാരാന്ത്യ ദിവസങ്ങളിലും രാജ്യത്ത് പകൽ ചൂടും രാത്രി തണുപ്പും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ കാലാവസ്ഥ സാധാരണ നിലയിലുള്ളതായിരിക്കും. മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. പരമാവധി താപനില 22 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. തിരമാലകൾ 1 മുതൽ 4 അടി വരെ ഉയരത്തിൽ വീശാനും സാധ്യതയുണ്ട്. 

രാത്രയിൽ തണുപ്പ് കൂടും. വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാണ്. തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരും. വെള്ളിയാഴ്ച പകൽ പരമാവധി താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. രാത്രി ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില ഒമ്പത് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആണ്.

Related News