കുവൈറ്റ് വിസിറ്റ് വിസ; അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ വിവരങ്ങൾ

  • 07/02/2024

 

കുവൈറ്റ് സിറ്റി :കുടുംബങ്ങൾക്കുള്ള സന്ദർശന വിസ തുറന്നതിൻ്റെ ആദ്യ ദിവസം തന്നെ ആയിരക്കണക്കിന്  പ്രവാസികൾ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിലേക്ക് ഒഴുകിയെത്തി.

പ്രവാസികളിൽ നിന്നുള്ള വിസിറ്റ് വിസ അപേക്ഷകൾ സ്വീകരിക്കുന്ന ആദ്യ ദിവസം തന്നെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം , 'മെറ്റാ' പ്ലാറ്റ്‌ഫോമിൽ മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്നും ബുക്കിംഗ് ഓരോ ഗവർണറേറ്റിലും പ്രതിദിനം 150 അപ്പോയിൻ്റ്‌മെൻ്റായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതായത് എല്ലാ ഗവര്ണറേറ്റിലുംകൂടി  ആകെ 900 അപേക്ഷകർക്ക് മാത്രമാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

അപേക്ഷാ തീയതി മുതൽ 1 മാസത്തിനുള്ളിൽ യാത്ര ചെയ്യുന്നതിനുള്ള കുവൈറ്റിൻ്റെ ദേശീയ വിമാനക്കമ്പനിയിൽ ബുക്ക് ചെയ്ത എയർലൈൻ ടിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം എന്നതാണ് മറ്റൊരു നിർബന്ധിത വ്യവസ്ഥ. ദേശീയ വിമാനക്കമ്പനിയിൽ (കുവൈറ്റ് എയർവെയ്‌സ് ) നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ, സന്ദർശകൻ ദേശീയ വിമാനക്കമ്പനി പ്രവർത്തിക്കുന്ന ഏതെങ്കിലും രാജ്യത്തുനിന്നും ഒരു ട്രാൻസിറ്റ് ബുക്ക് ചെയ്യണം.

ഫാമിലി വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസിറ്റ് വിസയ്ക്ക് മൂന്ന് മാസവുമാണ് സാധുത. രണ്ടും നീട്ടാവുന്നതല്ല. സന്ദർശകർക്ക് പ്രായപരിധിയില്ല. വിസയുടെ സാധുത ഒരു മാസം മാത്രമാണ്, അതായത് വിസ ലഭിച്ച് ഒരു മാസത്തിനുള്ളിൽ സന്ദർശകൻ കുവൈറ്റിൽ എത്തണം. ആരെങ്കിലും താമസ കാലയളവ് ലംഘിക്കുകയാണെങ്കിൽ, സന്ദർശകനെയും സ്പോൺസറെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.എയർലൈൻ ടിക്കറ്റ് നിർബന്ധമായതിനാൽ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ എല്ലാ വ്യവസ്ഥകളോടും കൂടി താൻ യോഗ്യനാണെന്ന് അപേക്ഷകൻ ഉറപ്പാക്കണം.

ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെ (ഭാര്യ, മക്കൾ, മാതാപിതാക്കൾ) കൊണ്ടുവരുന്നതിന് അപേക്ഷകൻ്റെ വർക്ക് പെർമിറ്റിലെ ശമ്പളം KD 400-ൽ കുറവായിരിക്കരുത്, ബാക്കിയുള്ള ബന്ധുക്കൾക്ക് സന്ദർശന വിസയ്ക്ക് അപേക്ഷിക്കാൻ KD 800-ൽ കുറയരുത്.നിരോധിത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല,അവർക്കുള്ള നിരോധനം തുടരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News