കുവൈറ്റ് വിസിറ്റിം​ഗ് വിസ, അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിവസം ലഭിച്ചത് 8,300 അപേക്ഷകൾ, നിരസിച്ചത്

  • 07/02/2024



കുവൈത്ത് സിറ്റി: വിസിറ്റിം​ഗ് വിസകൾക്ക് അപേക്ഷിക്കാനുള്ള ആദ്യ ദിവസം ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റുകളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. മാറ്റ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിട്ടും റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് അപേക്ഷകർ ഒഴുകിയെത്തി. 2022 ജൂൺ മുതൽ സന്ദർശക വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ആറ് ​ഗവർറേറ്റുകളിലുമായി ഇന്നലെ സമർപ്പിച്ച അപേക്ഷകളുടെ എണ്ണം 8,300 കവിഞ്ഞു. 

വിസ അപേക്ഷകളിൽ 1,763 എണ്ണം സ്വീകരിക്കുകയും അവയുടെ ഉടമകൾക്ക് ആവശ്യമായ വിസ നൽകുകയും ചെയ്തു. അതേസമയം അപൂർണ്ണമായ അപേക്ഷകളുടെ വിവരങ്ങൾ വീണ്ടും നൽകാൻ അഭ്യർത്ഥിക്കുകയും മറ്റുള്ളവ നിരസിക്കുകയും ചെയ്തു. 70 വയസ് എന്ന ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ള മുൻ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുടുംബ, ബിസിനസ് സന്ദർശനങ്ങൾക്ക് സന്ദർശകന് നിലവിൽ പ്രായപരിധി ഒന്നുമില്ല. കുടുംബ, ബിസിനസ് സന്ദർശനങ്ങൾക്ക് ഒരു മാസമാണ് കാലാവധി അനുവദിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News