അനധികൃത പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്ന ഓഫീസ് പൂട്ടിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 07/02/2024


കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ഒരു ഓഫീസ് വാണിജ്യ, വ്യവസായ മന്ത്രാലയം പൂ‌ട്ടിച്ചു. സാമ്പത്തിക ലാഭം ഈടാക്കി കൊണ്ട് രണ്ട് വർഷത്തെ പരിശീലന പരിപാടി പ്രോത്സാഹിപ്പിക്കുന്ന പരസ്യം മന്ത്രാലയം നിരീക്ഷിച്ചതിന് പിന്നാലെയാണ് നടപടി. പരസ്യം അനുസരിച്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് വാണിജ്യ മന്ത്രാലയത്തിൻ്റെ ലോഗോ അടക്കമുള്ള ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ അന്വേഷണത്തിൽ വാണിജ്യ ലൈസൻസ് ഇല്ലാതെയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

കൂടാതെ, പരസ്യപ്പെടുത്തിയ പരിശീലന പരിപാടി അപ്ലൈഡ് എജ്യുക്കേഷനും ട്രെയിനിങ്ങിനുമുള്ള പബ്ലിക് അതോറിറ്റിയിൽ പ്രൈവറ്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ലൈസൻസിംഗ് ചട്ടങ്ങൾ ലംഘിച്ചാണ് നടത്തുന്നതെന്നും കണ്ടെത്തി. തൽഫലമായി, ഓഫീസ് നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളും നിയമവിരുദ്ധവും അംഗീകരിക്കപ്പെടാത്തതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓഫീസ് അടച്ചു പൂട്ടുകയും ഉടമകൾക്കെതിരെ നിയമനടപടികൾ നടന്നുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News