അൽ ഖുറൈൻ മാർക്കറ്റിൽ പരിശോധന; ഭക്ഷ്യയോ​ഗ്യമല്ലാത്ത 150 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചു

  • 07/02/2024



കുവൈത്ത് സിറ്റി: അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ പരിശോധനകളിൽ മനുഷ്യ ഉപയോ​ഗത്തിന് യോ​ഗ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് അധികൃതർ. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അൽ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. സൗദ് അൽ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും റെസ്റ്റോറൻ്റുകളിലും മുബാറക് അൽ കബീർ ഗവർണർ മഹമൂദ് ബുഷാഹ്‌രിയുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടന്നത്.

Related News