കുവൈറ്റ് ദേശീയ ആഘോഷങ്ങളുടെ ഹൈലൈറ്റ് ആയി മാറി കൂറ്റൻ ഡിസ്പ്ലേ സ്ക്രീൻ

  • 09/02/2024



കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ ഈ വർഷത്തെ ദേശീയ ആഘോഷങ്ങളുടെ ഹൈലൈറ്റ് ആയി മാറി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ. നായിഫ് പാലസിൻ്റെയും ക്യാപിറ്റൽ ഗവർണറേറ്റ് ബിൽഡിംഗിൻ്റെയും ​ജം​ഗ്ഷന് അഭിമുഖമായി പഴയ മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലാണ് ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. മൊത്തം 1,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമാണ് സ്ക്രീന്റെ വലിപ്പം. സ്‌മാർട്ട്‌ഫോൺ ആപ്പുകളിൽ നിന്നോ ടെറസ്‌ട്രിയൽ, സാറ്റലൈറ്റ് ചാനലുകളിൽ നിന്നോ തത്സമയ സംപ്രേക്ഷണം പ്രദർശിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്‌ക്രീൻ സുതാര്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കെട്ടിടത്തിൻ്റെ ഭം​ഗിയെയും ബാധിക്കുന്നില്ല.

Related News