ഓൺലൈൻ തട്ടിപ്പുകൾ തടയുക ലക്ഷ്യം; സഹേൽ ആപ്പിൽ ഇനി മുതൽ അമാൻ സേവനം

  • 09/02/2024


കുവൈത്ത് സിറ്റി: കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ "അമാൻ" സേവനം ആരംഭിച്ചതായി സർക്കാരിന്റെ ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാതേം അറിയിച്ചു. സഹേൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഈ സേവനം, തട്ടിപ്പുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സന്ദേശങ്ങളോ വ്യാജ കോളുകളോ പോലുള്ള തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. 

കൂടാതെ സന്ദേശങ്ങളും വോയ്‌സ് കോളുകളും ഉൾപ്പെടെ പൗരന്മാരും താമസക്കാരും നേരിടുന്ന വിവിധ തരത്തിലുള്ള ഇലക്ട്രോണിക് തട്ടിപ്പുകൾ നിരീക്ഷിക്കുക എന്നതാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. കുവൈത്തിലെ ഇലക്ട്രോണിക് പരിവർത്തനത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ പൊതു സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കുന്നതിനാണ് 2021ൽ ആണ് സഹേൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.

Related News