പാസ്‌പോർട്ടില്ലാതെ നാടുകടത്തപ്പെടുന്നവർക്കുള്ള നടപടികൾ കാര്യക്ഷമമാക്കാൻ കുവൈത്ത്

  • 09/02/2024



കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് കഴിഞ്ഞ ദിവസം നാടുകടത്തൽ, താൽക്കാലിക ഡീപോർട്ടഷൻ സെന്ററിൽ  പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ  അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമൂദ് അൽ മുബാറക്കിനൊപ്പം, പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും വെല്ലുവിളികൾ തിരിച്ചറിയാനും പരിഹാരങ്ങൾ രൂപപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.

ജയിലിൻ്റെ ശേഷി ഷെയ്ഖ് ഫഹദ് വിലയിരുത്തുകയും പുരുഷന്മാരും സ്ത്രീകളുമായ തടവുകാരെ പാർപ്പിക്കുന്ന വാർഡുകളിൽ പരിശോധന നടത്തുകയും ചെയ്തു. അന്തേവാസികളുടെ ആശങ്കകൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്തു. നിയമപ്രകാരം തടവുകാർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഷെയ്ഖ് ഫഹദ് നിർദ്ദേശങ്ങൾ നൽകി. പാസ്‌പോർട്ടില്ലാത്തവരുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനങ്ങൾ എത്രയും വേ​ഗം കൊണ്ട് വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News