കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തി ആഭ്യന്തര മന്ത്രി

  • 09/02/2024



കുവൈത്ത് സിറ്റി: ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ തയ്യാറെടുപ്പുകളും സന്നദ്ധതയും അവലോകനം ചെയ്യുന്നതിനായി തുറമുഖ സുരക്ഷാ കാര്യങ്ങളുടെ ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദിയടക്കം നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരും ആഭ്യന്തര മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് പാസഞ്ചർ ടെർമിനലുകൾ (T1), (T4), (T5) അടക്കം എല്ലാ സംവിധാനങ്ങളും അൽ യൂസഫ് പരിശോധിച്ചു. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനും അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതിനും ആഭ്യന്തര മന്ത്രി ചില നിർദേശങ്ങളും നൽകി.

Related News