ശനി, ഞായർ ദിവസങ്ങളിൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

  • 09/02/2024



കുവൈത്ത് സിറ്റി: രാജ്യത്ത് ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച രാജ്യത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഞായറാഴ്ചയതോടെ മഴ ക്രമേണ കൂ‌ടുമെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ അസ്ഥിരമായ കാലാവസ്ഥയായിരിക്കും. ഇടിമിന്നൽ സാധ്യതയുമുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടി ഉയർന്നേക്കും. ചില പ്രദേശങ്ങളിൽ കടൽ തിരമാലകൾ ഏഴടിയിലേറെ ഉയരത്തിൽ വീശിയേക്കും. തിങ്കളാഴ്ച ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വിദ​ഗ്ധർ അറിയിച്ചു.

Related News