കുവൈത്തിലെ അൽ മുത്‍ല മരുഭൂമിയിൽ വമ്പൻ ടൂറിസം പദ്ധതിക്ക് തുടക്കമായി

  • 10/02/2024



കുവൈത്ത് സിറ്റി: ദേശീയ അവധി ദിന ആഘോഷങ്ങളുടെ ഭാ​ഗമായി കുവൈത്ത് മരുഭൂമിയിൽ ഒരു ടൂറിസ്റ്റ് വിനോദ പദ്ധതിക്ക് തുടക്കമായി. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് അൽ മുത്‌ല പ്രദേശത്ത് ആരംഭിച്ചിട്ടുള്ളത്. പ്രതിരോധം, ആഭ്യന്തരം, പൊതുമരാമത്ത്, വാണിജ്യം, ഇൻഫർമേഷൻ, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ ലോജിസ്റ്റിക്കൽ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്. 300,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

അന്താരാഷ്ട്ര, സ്പാനിഷ്, ഇറ്റാലിയൻ റെസ്റ്റോറൻ്റുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രാദേശിക സംരംഭകർക്കായി ബൂത്തുകൾ, പൊതുജനങ്ങൾക്കായി വിവിധ സെഷനുകൾ, അറേബ്യൻ കുതിരകളുടെ പ്രദർശനം, അമ്പെയ്ത്ത്, പൈതൃകം വ്യക്തമാക്കുന്ന തരത്തിൽ സന്ദർശകർക്കായി മറ്റ് ഷോകൾ എന്നിവയും ഉണ്ടായിരിക്കും. സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്ന തരത്തിൽ അന്താരാഷ്ട്ര ടൂറിസം മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

Related News