കുവൈറ്റ് ഫാമിലി വിസകളുടെ ദൈർഘ്യം മൂന്ന് മാസത്തേക്ക് നീട്ടാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് പ്രവാസികൾ

  • 10/02/2024


കുവൈത്ത് സിറ്റി: മെറ്റാ പ്ലാറ്റ്‌ഫോം കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിലേക്കുള്ള സന്ദർശകർക്ക് അപ്പോയിൻ്റ്‌മെൻ്റുകൾ സുഗമമാക്കുന്നു. ഓരോ മണിക്കൂറിലും 30 വ്യക്തികൾ്ക് അപ്പോയിൻ്റ്‌മെൻ്റ് ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്. അൽ ജഹ്‌റ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിൽ സന്ദർശകരുടെ എണ്ണം മിതമായി തുടരുകയാണ്.

എന്നാൽ, ഫർവാനിയയിലെയും ഹവല്ലിയിലെയും ഡിപ്പാർട്ട്‌മെൻ്റുകളിൽ സന്ദർശകരുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അതേസമയം, ഫാമിലി വിസകളുടെ ദൈർഘ്യം മൂന്ന് മാസത്തേക്ക് നീട്ടാനുള്ള ആഗ്രഹമാണ് പ്രവാസികൾ പ്രകടിപ്പിക്കുന്നത്. കുടുംബാംഗങ്ങളെ ഒരു മാസത്തേക്ക് താമസിപ്പിക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് അവർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും അപ്പാർട്ട്‌മെൻ്റുകൾ വാടകയ്‌ക്കെടുക്കുന്നതും യാത്രാ ചെലവുകൾ വഹിക്കുന്നതും ഉൾപ്പെടെയാകുമ്പോൾ ഒരു മാസമെന്നത് നീട്ടണമെന്ന് നിരവധി പ്രവാസികളാണ് അഭ്യർത്ഥിക്കുന്നത്.

Related News