യോജിച്ച സുരക്ഷാ ക്യാമ്പയിനുകളുടെ ആവശ്യകതയുണ്ടെന്ന് ഹവല്ലി ഗവർണർ

  • 10/02/2024


കുവൈത്ത് സിറ്റി: പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗവർണറേറ്റുകളിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും യോജിച്ച സുരക്ഷാ ക്യാമ്പയിനുകളുടെ ആവശ്യകതയുണ്ടെന്ന് ഹവല്ലി ഗവർണറും ആക്ടിംഗ് ക്യാപിറ്റൽ ഗവർണറുമായ അലി അൽ അസ്ഫർ. ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് കെട്ടിടം സന്ദർശിച്ചപ്പോഴാണ് അൽ അസ്ഫർ തന്റെ അഭിപ്രായം പങ്കുവെച്ചത്.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് ബോനാഷി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ ആഘോഷങ്ങളുടെ സുരക്ഷാ ഒരുക്കങ്ങൾ ഗവർണർ അവലോകനം ചെയ്തു. ഗവർണറേറ്റിൽ താമസിക്കുന്ന പൗരന്മാരെയും പ്രവാസികളെയും ഭീതിയിലാഴ്ത്താൻ ശ്രമിക്കുന്നവർക്ക് വഴി നൽകരുതെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്നവർക്കെതിരെ കർശനമായി നിയമം പ്രയോഗിക്കേണ്ടതിൻ്റെ പ്രാധാന്യവും ഗവർണർ ചൂണ്ട‌ിക്കാട്ടി.

Related News