ജലീബ് ശുവൈഖിലെ അനധികൃതമായി പ്രവർത്തിച്ചിരുന്ന 37 വർക്ക് ഷോപ്പുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

  • 10/02/2024


കുവൈത്ത് സിറ്റി: പഞ്ചവത്സര കമ്മിറ്റിയുമായി സഹകരിച്ചും ഏകോപിപ്പിച്ചും ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ ട്രാഫിക് സുരക്ഷാ ക്യാമ്പയിൻ നടത്തി. ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ അദ്വാനിയുടെയും ബ്രിഗേഡിയർ ജനറൽ അഷ്റഫ് അൽ അമീർ എന്നിവരുടെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ നടത്തിയത്. 

ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന അനധികൃത ​ഗ്യാരേജുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. ക്യാമ്പയിനിൽ 210 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. ആറ് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ ഏഴു നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന രണ്ട് വർക്ക്ഷോപ്പുകൾക്കും നോട്ടീസ് നൽകി. അനധികൃതമായി പ്രവർത്തിച്ചിരുന്ന 37 വർക്ക് ഷോപ്പുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

Related News