കുവൈത്തിലെ ആഡംബര കാർ വിൽപ്പനയിലെ കാലതാമസം; കമ്പനിക്ക് 34 മില്യൺ ദിനാർ പിഴ

  • 10/02/2024


കുവൈത്ത് സിറ്റി: ഒരു ആഡംബര കാർ കമ്പനിയുടെ ഡയറക്ടറെയും പങ്കാളിയെയും 10 വർഷത്തെ കഠിന് തടവിന് വിധിച്ച് ക്രിമിനൽ കോടതി. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 10 വർഷത്തെ കഠിന് തടവിന് പുറമെ കമ്പനിക്ക് 34 മില്യൺ ദിനാർ പിഴ ചുമത്താനും അതിൻ്റെ ഫണ്ട് കണ്ടുകെട്ടാനും ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്. കാറുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിനെത്തുടർന്ന് ഡസൻ കണക്കിന് പൗരന്മാർ കമ്പനിക്കെതിരെ വഞ്ചന ആരോപിച്ച് പരാതികളും റിപ്പോർട്ടുകളും നൽകിയിരുന്നു.

Related News