AI ടെക്‌നോളജി ഉപയോഗിച്ച് ജഹ്‌റ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം

  • 10/02/2024


കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ ഉപയോ​ഗപ്പെടുത്തി കുവൈത്ത്. ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെ വ്യാപനവും വിവിധ മേഖലകളിൽ അവയുടെ ഉപയോഗവും കൂടി വരുമ്പോൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം മുൻകൈയെടുത്ത് രോഗനിർണയത്തിലും ചികിത്സയിലും അവ ഉപയോഗിക്കുന്നതിനായി പരിശ്രമിക്കുകയാണ്. വൈദ്യശാസ്ത്ര രം​ഗത്ത് വരുന്ന മാറ്റങ്ങൾ മനസിലാക്കി ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകുന്നു. 

രോഗനിർണ്ണയത്തിൻ്റെ വേഗതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനും രോഗങ്ങൾ കണ്ടെത്തുന്നതിനും ക്ലിനിക്കൽ പരിചരണത്തിൽ സഹായിക്കുന്നതിനും ആരോഗ്യ ഗവേഷണം, മരുന്ന് വികസനം, അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപകരണങ്ങൾ ആശുപത്രികളിൽ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കാൻ മന്ത്രാലയം താൽപ്പര്യം പ്രകടിപ്പിച്ചു. ജഹ്‌റ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം രോഗനിർണയത്തിനും ചികിത്സയ്ക്കും എഐ ഉപയോ​ഗിച്ച് തുടങ്ങിയിട്ടുണ്ട്.

Related News