കുവൈറ്റ് ദേശീയനിനാഘോഷങ്ങൾ; വാട്ടർ ബലൂണുകൾ എറിഞ്ഞാൽ 5000 ദിനാർ വരെ പിഴ

  • 11/02/2024

 

കുവൈത്ത് സിറ്റി: വാട്ടർ ബലൂണുകൾ എറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്തിലെ പരിസ്ഥിതി പോലീസ് വ്യക്തമാക്കി. കുറ്റവാളികൾക്ക് 5,000 കുവൈത്തി ദിനാർ വരെ പിഴയോ പരമാവധി മൂന്ന് വർഷം വരെ തടവോ ലഭിക്കാം. ദേശീയ ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പരേഡുകളിലെല്ലാം വാട്ടർ ബലൂൺ,ഫോം സ്പ്രേ  പോലുള്ള പ്രവർത്തനങ്ങളിൽ ആളുകൾ ഏർപ്പെടുന്നത് സാധാരണമാണ്. സമീപ വർഷങ്ങളിൽ സർക്കാർ ഇത്തരം ഫോം സ്പ്രേ ചെയ്യുന്നത് നിരോധിച്ചിരുന്നു. 

ഇതോടെ നിരവധി വ്യക്തികൾ ഒരു ബദലായി വാട്ടർ ബലൂണുകളിലേക്ക് തിരിഞ്ഞു, ബലൂണുകൾ മുഖത്തേക്കെറിഞ്ഞതുമൂലം കഴിഞ്ഞ വര്ഷം നിരവധിപേരുടെ കണ്ണുകൾക്ക് പരിക്കേറ്റിരുന്നു.  ആഘോഷവേളകളിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി വൈദ്യുതി ജല മന്ത്രാലയം ജലത്തിൻ്റെ പാഴാക്കുന്ന ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിനിടെയിലും കുട്ടികൾ വാട്ടർ ബലൂണുകൾ ഉപയോഗിച്ച് വ്യക്തികളെ ടാർഗെറ്റുചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്.

Related News