സഹകരണ സംഘങ്ങങ്ങളിൽ കുവൈത്തി ഉത്പന്നങ്ങൾ ഉറപ്പാക്കാൻ കുവൈത്ത്

  • 11/02/2024


കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളുടെ 75 ശതമാനം സ്റ്റോക്കുകളും കുവൈത്തിൽ നിന്ന് വാങ്ങുന്നതാണെന്ന് ഉറപ്പുവരുത്താൻ പരിശോധന. സഹകരണ സംഘങ്ങളും പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകളും പരിശോധിക്കാൻ ഒരു സംഘം രൂപീകരിക്കാൻ സാമൂഹികകാര്യ മന്ത്രി ഷെയ്ഖ് ഫിറാസ് അൽ മാലിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനും എല്ലാ സഹകരണ സംഘങ്ങളുടെ പച്ചക്കറി-പഴം സ്റ്റോക്കുകളും പ്രാദേശിക കർഷകരിൽ നിന്നാണെന്ന് ഉറപ്പാക്കാനും ഈ ആഴ്ച തന്നെ തീരുമാനം പുറപ്പെടുവിക്കും.

ഇത് പാലിക്കാത്ത സഹകരണ സംഘങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. കാരണം, ഇത്തരം നിയന്ത്രണ തീരുമാനങ്ങളിലൂടെ കർഷകരെ സഹായിക്കാനാണ് മന്ത്രി ഷെയ്ഖ് ഫിറാസ് അൽ മാലിക് ശ്രമിക്കുന്നത്. ടീമിന് ജുഡീഷ്യൽ അധികാരവുമുണ്ടാകും. അതിനാൽ, ജുഡീഷ്യൽ നിയന്ത്രണം തുടക്കത്തിൽ നടപ്പിലാക്കുകയും കടുത്ത നടപടികൾ സ്വീകരിക്കാനുമാകും. തീരുമാനം പാലിക്കാത്ത ഏതൊരു സഹകരണ സൊസൈറ്റിയും ക്രമേണ പിഴകൾക്ക് വിധേയമാകും.

Related News