പ്ര​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​ടി; ‘നീ​റ്റി​ന്’ കുവൈ​റ്റ് ഉൾപ്പടെ ഇന്ത്യക്ക് പുറത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല

  • 11/02/2024




കുവൈത്ത്സിറ്റി: NEET UG 2024-ന് രജിസ്റ്റർ ചെയ്യാനായി വിജ്ഞാപനം ഇറക്കി. ഇന്ത്യയിൽ 554 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. ഈക്കുറി പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് കേന്ദ്രങ്ങളില്ല. ശനിയാഴ്ചയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA), നാഷണൽ എലിജിബിലിറ്റി- കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാഡ്വേറ്റ്(NEET UG 2024) ന്റെ അപേക്ഷാ ഫോം ലിങ്ക് പ്രവർത്തന സജ്ജമാക്കിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 55 സെന്റെറുകൾ കൂട്ടിയിട്ടുണ്ട്. 2024 മെയ് 5-ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ മാർച്ച് 9-നകം അപേക്ഷകൾ നൽകണം. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ നടത്തി വന്നിരുന്നതാണ് 'നീറ്റ്'. 2021-ൽ ഇന്ത്യയ്ക്ക് പുറത്ത് ആദ്യം സെൻ്റെറിന് അംഗീകാരം ലഭിച്ചത് കുവൈത്തിനായിരുന്നു. കോവിഡ് ഘട്ടത്തിൽ സ്ഥാനപതി സിബി ജോർജ് എംബസിയിൽ തന്നെ കുവൈത്തിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് സൗകര്യം ഒരുക്കി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും കുവൈത്ത് അടക്കം ചില ഗൾഫ് രാജ്യങ്ങളിൽ സെൻ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ, ഈക്കുറി വിദേശ രാജ്യങ്ങളിൽ അനുവദിച്ചിട്ടില്ലെങ്കില്ലും 499-നിന്ന് സെൻറുകൾ ഉയർത്തിയിട്ടുണ്ട്.

Related News