വിരലടയാള ഹാജർ സംവിധാനത്തെ എതിർത്ത് കുവൈത്തിലെ അധ്യാപകർ; പ്രതിഷേധം

  • 12/02/2024

 


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പിലാക്കുന്നതിൽ അധ്യാപകർ പ്രതിഷേധത്തിൽ. 

സർക്കാർ സ്‌കൂളുകളിലെ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്‌കൂളുകൾ ഇന്നലെ രാവിലെയാണ് തുടക്കം കുറിച്ചത്. എല്ലാ തലങ്ങളിലെയും സ്കൂളുകൾ ഹാജർ നിലയിൽ വലിയ നിലയിലുള്ള വർധനയാണ് ഉണ്ടായത്. 

ഇതിനിടെ സ്‌കൂളുകളിൽ അധ്യാപകർക്ക് വിരലടയാള ഹാജർ സംവിധാനം ഏർപ്പെടുത്തുന്നതിനെതിരെ എഴുപതോളം അധ്യാപകർ ഇന്നലെ രാവിലെ വിദ്യാഭ്യാസ മന്ത്രാലയ മന്ദിരത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. വിരലടയാള ഹാജർ സംവിധാനം പ്രയോഗിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അത് ഫ്ലെക്സിബിൾ ആയിരിക്കണമെന്നും അധ്യയന വർഷത്തിൻ്റെ തുടക്കത്തിലും മന്ത്രാലയത്തിൻ്റെ സംഘടനാ ഘടന അംഗീകരിച്ചതിന് ശേഷവും നടപ്പാക്കണമെന്നുമാണ് അധ്യാപകർ ആവശ്യം ഉന്നയിച്ചത്.

Related News