മുബാറക് അൽ കബീറിൽ മദ്യനിർമ്മാണ കേന്ദ്രം ; വൈദ്യുതി ബന്ധം വിച്ഛേദിച്ചു

  • 19/02/2024

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ​ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന മദ്യശാലയിൽ റെയ്ഡ് നടത്തി അധികൃതർ. കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, ഫയർഫോഴ്‌സ്, ഇലക്‌ട്രിസിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയുടെ സഹകരണത്തോടെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയമാണ് പരിശോധന നടത്തിയത്. ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തുകയും ഫാക്ടറി പൂട്ടിക്കുകയും ചെയ്തത്. നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നിയമങ്ങൾ നടപ്പിലാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ഒരുമിച്ച് പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related News