കുവൈത്തിലെ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ അറിയാം

  • 19/02/2024

 

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ 30 ദിവസം തികയുകയാണെങ്കിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ അവധി ആറ് ദിവസമായിരിക്കും. ഏപ്രിൽ 9 ആണ് റമദാനിലെ അവസാന ദിനം. ഈദ് അൽ ഫിത്തർ ഏപ്രിൽ 10-12 (ബുധൻ, വ്യാഴം, വെള്ളി) മുതൽ മൂന്ന് ദിവസമായിരിക്കും. കൂടാതെ ഏപ്രിൽ 14 (ഞായർ) വെള്ളിയാഴ്ചയ്ക്ക് പകരമായി (ഏപ്രിൽ 12) വിശ്രമ ദിവസമായി പ്രഖ്യാപിക്കും. ഇതിന് കാബിനറ്റ് അനുമതി ആവശ്യമാണ്. അംഗീകാരം ലഭിച്ചാൽ ഈദ് അവധി ആറ് ദിവസമായിരിക്കും. എന്നാൽ, വിശുദ്ധ മാസം 30 ദിവസം പൂർത്തിയാക്കിയില്ലെങ്കിൽ ഈദ് അവധി മൂന്ന് ദിവസം മാത്രമായിരിക്കും. ഏപ്രിൽ 9 മുതൽ 11 വരെ (ചൊവ്വ, ബുധൻ, വ്യാഴം) യാകും അവധി ദിനങ്ങൾ.

Related News