18 മാസത്തിനിടെ കുവൈത്തിൽ പിടികൂടിയത് 200 മില്യൺ ദിനാറിലധികം മൂല്യമുള്ള മയക്കുമരുന്ന്

  • 20/02/2024



കുവൈത്ത് സിറ്റി: വെറും 18 മാസത്തിനുള്ളിൽ 200 മില്യൺ ദിനാറിലധികം മൂല്യമുള്ള മയക്കുമരുന്ന് ആണ് പിടിച്ചെടുത്തതെന്ന് കണക്കുകൾ. കുവൈത്തിൽ പിടികൂടിയ മയക്കുമരുന്നുകളുടെ മൂല്യം അയൽരാജ്യങ്ങളേക്കാൾ 10 ഇരട്ടിയാണ്. രാജ്യത്ത് എത്തുന്ന മയക്കുമരുന്ന് 
അളവിൻ്റെ മൂന്നിലൊന്ന് മാത്രമാണ് പിടികൂടാറുള്ളത്. അതായത് മൂന്നിൽ രണ്ട് ഭാഗവും രാജ്യത്ത് ഒഴുകുകയാണ്. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് എയർപോർട്ടുകളിലാണ് പിടിച്ചെടുക്കൽ നിരക്ക് ഏറ്റവും ഉയർന്ന നിലയിലുള്ളത്. ചൈന, ഇറാൻ എന്നിവടങ്ങളിൽ നിന്നാണ് കൂടുതൽ മയക്കുമരുന്ന് കുവൈത്തിലേക്ക് എത്തുന്നത്. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മയക്കുമരുന്ന് മാറിയിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോ​ഗം ആരോഗ്യം, സാമ്പത്തികം, കുടുംബം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Related News