കുവൈത്തിൽ വാഹനമിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം

  • 20/02/2024

 

കുവൈറ്റ് സിറ്റി : കുവൈത്തിൽ വാഹനമിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം .  കണ്ണൂർ ഇരിട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ദീപ്തി ജോമേഷാണ് (33) ആണ് മരണപ്പെട്ടത്.  അൽ സലാൽ ഹോസ്പിറ്റൽ ജീവനക്കാരിയായിരുന്നു ജോലി സ്ഥലത്ത് ഹോസ്പിറ്റലിനടുത്തുവെച്ചാണ് വാഹനമിടിച്ചത് . കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ്. ഭർത്താവ് :  ജോമേഷ് വെളിയത്ത് ജോസഫ്.  ദീപ്തി ജോമേഷിന്റെ ഭൗതിക ശരീരം നാളെ (21/2/2024) രാവിലെ 9 മണി മുതൽ സബ മോർച്ചറിയിൽ വെച്ച് നടക്കുന്ന പൊതുദർശനതിന് ശേഷം ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.

Related News