ദേശീയ അവധി ദിനങ്ങൾ: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 20/02/2024


കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. നിയമലംഘനം ശക്തമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. ഒരു സമഗ്ര പദ്ധതിയിലൂടെ ആഘോഷങ്ങൾക്കുള്ള എല്ലാ സുരക്ഷാ, ട്രാഫിക് ഒരുക്കങ്ങളും മന്ത്രാലയം പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുമ്പോൾ ദേശീയ പതാക ബഹുമാനിക്കണം, പൊതു ധാർമ്മികതയും പൊതു ക്രമവും സംരക്ഷിക്കണം, മാലിന്യങ്ങൾ, വാട്ടർ ബലൂണുകൾ തുടങ്ങിയവ വലിച്ചെറിയരുത് എന്നിങ്ങനെയുള്ള മാർഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് അധികൃതർ വിശദീകരിച്ചത്. എന്തെങ്കിലും ആവശ്യ സാഹചര്യങ്ങൾ ഉണ്ടായാൽ 112 എന്ന എമർജൻസി നമ്പറിൽ 24 മണിക്കൂറും വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Related News