കുവൈറ്റ് ദേശീയ അവധി ദിനങ്ങളിലെ യാത്ര; ഏറ്റവും ഡിമാൻഡ് ഉള്ളത് ഈ രാജ്യത്തിലേക്കുള്ള വിമാന ടിക്കറ്റിന്

  • 21/02/2024


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷുന്ന യാത്രക്കാരുടെ എണ്ണം 262,731 ആയി ഉയരുമെന്ന് സിവിൽ ഏവിയേഷൻ്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ റാജ്ഹി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 187,152 യാത്രക്കാരെ അപേക്ഷിച്ച് വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 22 മുതൽ 26 വരെ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണമാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 102,010 യാത്രക്കാരെ അപേക്ഷിച്ച് 113,337 യാത്രക്കാരാണ് രാജ്യത്ത് നിന്ന് പുറപ്പെടുക എന്നാണ് പ്രതീക്ഷ.

ഇൻകമിംഗ് പാസഞ്ചർ ട്രാഫിക്കിൽ 149,394 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 85,142 യാത്രക്കാരായിരുന്നു. 1,845 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ റാജ്ഹി വെളിപ്പെടുത്തി. ഇതിൽ 924 ഇൻകമിംഗ് ഫ്ലൈറ്റുകൾ ഉൾപ്പെടുന്നു. രാജ്യത്ത് നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 921 വിമാനങ്ങളും പുറപ്പെടും. 2023ൽ ഇത് 682 ആയിരുന്നു. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രാ ഡിമാൻഡ് ഉള്ള പ്രധാന സ്ഥലങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Related News