നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നിർത്തിവയ്ക്കാനുള്ള തീരുമാനം റദ്ദാക്കി സിവിൽ സർവീസ് കമ്മീഷൻ

  • 21/02/2024


കുവൈത്ത് സിറ്റി: നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നിർത്തിവയ്ക്കാനുള്ള തീരുമാനം റദ്ദാക്കി സിവിൽ സർവീസ് കമ്മീഷൻ. 
ഫെബ്രുവരി 18ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് പുറപ്പെടുവിച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. കേന്ദ്ര തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പുതിയ ബാച്ച് പൗരന്മാരെ നാമനിർദ്ദേശം ചെയ്യുന്നത് ബുധനാഴ്ച തുടങ്ങും. വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കൂടുതൽ പേരെ നാമനിർദ്ദേശം ചെയ്യുന്നത് തുടരുമെന്നും സർവീസ് ബ്യൂറോ വ്യക്തമാക്കി.

Related News