അനധികൃതവും നിയമവിരുദ്ധവുമായ പണം കൈമാറ്റങ്ങൾ കൂടുന്നു; കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾക്ക് തിരിച്ചടി

  • 21/02/2024


കുവൈത്ത് സിറ്റി: അനധികൃതവും നിയമവിരുദ്ധവുമായ പണം കൈമാറ്റ മാർ​ഗങ്ങളിൽ വലഞ്ഞ് എക്സ്ചേഞ്ച് കമ്പനികൾ. 
പ്രത്യേകിച്ച് ഈജിപ്ഷ്യൻ പൗണ്ടും ഇന്ത്യൻ രൂപയുമാണ് ഇക്കാര്യത്തിൽ വളരെ മുന്നിലുള്ളത്. വിനിമയ നിരക്കിലെ വലിയ ഏറ്റക്കുറച്ചിലുകളുടെ കാരണം ഇത് 2023ൽ എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം 41.3 ശതമാനം ഇടിവിലേക്ക് നയിച്ചു. സെൻട്രൽ ബാങ്കിൻ്റെയും കുവൈത്ത് യൂണിയൻ ഓഫ് എക്സ്ചേഞ്ച് കമ്പനികളിലെ അംഗങ്ങളുടെയും മേൽനോട്ടത്തിലുള്ള 32 കുവൈറ്റ് എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം ഏകദേശം 25.2 മില്യൺ ദിനാറായി കുറഞ്ഞു.

മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇതുള്ളത്. 2021-ൽ 45 മില്യൺ ദിനാറും 2020-ൽ 36.3 മില്യൺ ദിനാറും കഴിഞ്ഞ് 43 മില്യൺ വരെ ഉയർന്ന 2022 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇടിവ് എത്രത്തോളമാണെന്നാണ് വ്യക്തമാകുന്നത്. 
വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ അനധികൃത കക്ഷികൾക്ക് ചൂഷണം ചെയ്യാനുള്ള അവസരമൊരുക്കുകയാണ്. ഇത് പണപ്പെരുപ്പമുള്ള പണമിടപാടുകൾക്ക് കാരണമാവുകയും ബാങ്കിംഗ് ചട്ടങ്ങളുടെ പരിധിക്ക് പ്രവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.

Related News