കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ 3.28 ശതമാനം വർധനയുണ്ടായതായി കണക്കുകൾ

  • 21/02/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) ജനുവരിയിൽ വാർഷിക അടിസ്ഥാനത്തിൽ 3.28 ശതമാനം വർധനയുണ്ടായതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മുൻവർഷത്തെ ഡിസംബറിനെ അപേക്ഷിച്ച് പ്രതിമാസ അടിസ്ഥാനത്തിൽ 0.15 ശതമാനം വർധിച്ചു. പ്രത്യേകിച്ച് വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, ഭവന സേവനങ്ങൾ എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഗ്രൂപ്പുകളിലുടനീളമുള്ള വിലയിലെ വർധനവാണ് വാർഷികാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പത്തിൻ്റെ പ്രാഥമികമായി കാരണം. 

2023 ജനുവരിയെ അപേക്ഷിച്ച് ഫുഡ് ആൻഡ് ബിവറേജസ് ഗ്രൂപ്പിൻ്റെ സൂചിക 4.80 ശതമാനം ഉയർന്നു. അതേസമയം സിഗരറ്റിൻ്റെയും പുകയിലയുടെയും സൂചികയിൽ പ്രതിവർഷം 0.22 ശതമാനം എന്ന നേരിയ ഉയർച്ചയുണ്ടായി. വസ്ത്ര ഗ്രൂപ്പിൻ്റെ സൂചികയിൽ 6.43 ശതമാനത്തിൻ്റെ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഭവന സേവനങ്ങൾക്ക് വന്ന വർധന 2.35 ശതമാനത്തിന് അടുത്താണ്. കൂടാതെ, ഗൃഹോപകരണങ്ങൾ 3.92 ശതമാനം പണപ്പെരുപ്പ നിരക്ക് അനുഭവിച്ചു.

Related News