ദേശീയ അവധി ദിനങ്ങള്‍: പരിസ്ഥിതി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും, പിഴ 500 ദിനാർ വരെ

  • 22/02/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്ന വേളയിൽ പരിസ്ഥിതി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍. പരിസ്ഥിതി പോലീസ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി വ്യക്തമാക്കി. അവധിക്കാലത്ത് പരിസ്ഥിതി മലിനീകരണത്തിലേക്ക് നയിക്കുന്ന എല്ലാ തെറ്റായ പ്രവര്‍ത്തനങ്ങളും കുറയ്ക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും പരിസ്ഥിതി പോലീസിനൊപ്പം സഹകരിക്കുന്നതിനുമായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി ഓഫീസർമാരുടെ ഒരു ടീമിനെ അതോറിറ്റി നിയോഗിച്ചിട്ടുണ്ടെന്ന് അതോറിറ്റിയിലെ ടെക്‌നിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സൈദാൻ വ്യക്തമാക്കി. വാട്ടര്‍ ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും ഉള്‍പ്പെടെ പരിസ്ഥിതിക്ക് ഹാനികരമായ ചില വസ്തുക്കളുടെ ഉപയോഗം വാണിജ്യ മന്ത്രാലയം നിരോധിച്ചിരുന്നു. നിയമലംഘനങ്ങൾക്ക് പിഴ 500 ദിനാർ വരെ ഈടാക്കും

Related News