ദേശീയ ദിനാഘോഷങ്ങള്‍; അല്‍ ഷഹീദ് പാര്‍ക്കിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി

  • 26/02/2024



കുവൈത്ത് സിറ്റി: രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ അല്‍ ഷഹീദ് പാര്‍ക്കിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. സന്ദർശകരുടെയും പൗരന്മാരുടെയും താമസക്കാരുടെയും പ്രശംസ പിടിച്ചുപറ്റുന്ന തരത്തില്‍ അതിശയകരമായ കാഴ്ചകളും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഷഹീജ് പാര്‍ക്കില്‍ ഒരുക്കിയിരുന്നത്. കുവൈത്ത് പതാകകൾ പാറിപ്പറക്കുന്ന പാര്‍ക്കില്‍ ദേശഭക്തി ഗാനങ്ങൾ മുഴങ്ങുന്നത് എല്ലാവര്‍ക്കും വലിയ അനുഭവമായി മാറി.

Related News