റമദാൻ മാസത്തിന്റെ ആദ്യ ആഴ്ച 35 കിയോസ്‌കുകൾ നീക്കം ചെയ്തു

  • 22/03/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ആഴ്ച വിവിധ ഗവർണറേറ്റുകളിലെ 35 കിയോസ്‌കുകൾ നീക്കം ചെയ്യുന്നതിനും വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെട്ട 20-ലധികം അനധികൃത സംഭാവന ശേഖരണ കേസുകൾ രജിസ്റ്റർ ചെയ്തതായും സാമൂഹ്യകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഈ കേസുകളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള ചാരിറ്റി പരസ്യങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്

വിശുദ്ധ റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ചുമതലയുള്ള ഇൻസ്പെക്ഷൻ, മോണിറ്ററിംഗ് ടീമുകകൾ കർശന പരിശോധനകൾ നടത്തി. 30 ചാരിറ്റബിൾ സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ നടത്തിയ പരിശോധനകളിൽ നിയമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്ന് കണ്ടെത്തിയ 10 ചാരിറ്റി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പിൻവലിച്ച കാർഡുകൾ ഒരിക്കലും തിരികെ നൽകില്ലെന്നും ഉടമകളെ ചാരിറ്റബിൾ പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തതായി സാമൂഹ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related News