കഴിഞ്ഞ വർഷം ഏകദേശം 10,000 വിസകൾ കുവൈത്തികൾക്ക് നൽകിയെന്ന് ഇന്ത്യൻ സ്ഥാനപതി

  • 29/03/2024


കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ആഴം വിശദീകരിച്ച് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക. ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മികച്ച രീതിയിൽ വർഷങ്ങളായി തുടരുന്നുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 10,000 ഇന്ത്യൻ വിസകൾ കുവൈത്തികൾക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഹൗസിൽ നടത്തിയ റമദാൻ ഗബ്ഖ വേളയിലാണ് ഇന്ത്യൻ അംബാസഡർ കുവൈത്തുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. 

അറബ്, വിദേശ അംബാസഡർമാരും രാജ്യത്തെ അംഗീകൃത നയതന്ത്രജ്ഞരും ഉൾപ്പെട്ട ഒരു വലിയ സംഘമാണ് ഇന്ത്യൻ സ്ഥാനപതിയുടെ വീട്ടിൽ ഒത്തുച്ചേർന്നത്. ഷെയ്ഖുകൾ, ഉദ്യോഗസ്ഥർ, പൗരന്മാർ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും എത്തി. വൈവിധ്യമാർന്ന മതങ്ങളുടെയും സംസ്കാരങ്ങളുടെയും സമ്പന്നമായ ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ളതുമായ ഇന്ത്യയിൽ റമദാൻ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News