കടൽ മാർ​ഗം കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം

  • 29/03/2024


കുവൈത്ത് സിറ്റി: കടൽ മാർ​ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്ന് പിടികൂടി അധികൃതർ. കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്, മയക്കുമരുന്ന് വിരുദ്ധ ജനറൽ അഡ്മിനിസ്‌ട്രേഷനിലെ ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറാണ് പരിശോധന നടത്തിയത്. ആറ് പ്രതികളും പിടിയിലായിട്ടുണ്ട്. കടൽമാർഗം വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കൊണ്ടുവരാൻ നിരവധി പേർ ശ്രമിക്കുന്നതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. ബോട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ പിടികൂടുകയും 13 ബാഗുകളിൽ നിന്ന് 350 കിലോഗ്രാം ഹാഷിഷ് കണ്ടെത്തുകയും ചെയ്തു. നാല് ഇറാനികൾ, ഒരു കുവൈത്തി പൗരൻ, ഒരു ഈജിപ്ഷ്യൻ പ്രവാസി എന്നിവരാണ് പിടിയിലായിട്ടുള്ളതെന്ന് അധികൃതർ വിശദീകരിച്ചു.

Related News