50,000 വിശ്വാസികളെ സ്വീകരിക്കാൻ തയാറായി ​ഗ്രാൻഡ് മോസ്ക്ക്

  • 31/03/2024


കുവൈത്ത് സിറ്റി: അനു​ഗ്രഹീതമായ വിശുദ്ധ റമദാൻ മാസത്തിൽ ഭക്തിയുള്ള അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് വിശ്വാസികളെ വരവേറ്റ് ​ഗ്രാൻഡ് മോസ്ക്ക്. ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം സൂക്ഷ്മമായ തയ്യാറെടുപ്പുകളാണ് ​ഗ്രാൻഡ് മോസ്ക്കിൽ നടത്തിയത്. റമദാനിലെ ഇരുപതാം രാത്രിയിൽ പ്രാർത്ഥന നടത്താൻ നിരവധി വിശ്വാസികൾ ഗ്രാൻഡ് മസ്ജിദിൽ ഒത്തുകൂടി. 50,000 വിശ്വാസികളെ സ്വീകരിക്കാൻ പരമാവധി തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് അൽ മുതൈരി പറഞ്ഞു.

അനുഗൃഹീതമായ പത്ത് രാത്രികളിലെ ആദ്യ രാത്രിയിലെ പ്രാർത്ഥനകൾ അവസാനിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ഗ്രാൻഡ് മോസ്‌ക് പൂർണമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മഴയും കാലാവസ്ഥാ വ്യതിയാനവും മുൻനിർത്തി വിശ്വാസികളെ സ്വീകരിക്കാൻ പള്ളിയോട് ചേർന്ന് കൂടാരങ്ങൾ ഒരുക്കിയിരുന്നു. അമ്മമാർക്കായി പ്രത്യേക കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News