ഗാർഹിക തൊഴിലാളി പ്രതിസന്ധിയിൽ പരിഹാരം വേണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് റിക്രൂട്ട്‌മെൻ്റ് ഓഫീസ് ഉടമകൾ

  • 31/03/2024


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഒരു അടിയന്തര തീരുമാനം എടുക്കണമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുടെ ഉടമകളുടെ യൂണിയൻ പ്രധാനമന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനോട് അഭ്യർത്ഥിച്ചു. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നത് തടസപ്പെടുത്തി വിസകൾ നൽകുന്നത് നിർത്തിയത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നാണ് പരാതി.

ഈ രാജ്യങ്ങളുമായുള്ള ഔപചാരിക കരാറുകളുടെ അഭാവം സാമ്പത്തിക നഷ്ടത്തിനും പരിമിതമായ റിക്രൂട്ട്‌മെൻ്റ് ഓപ്ഷനുകൾക്കും കാരണമായി. ഇത് പൗരന്മാരെയും താമസക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ ജനപ്രീതി, വിദ്യാഭ്യാസ പശ്ചാത്തലം, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം, ഗാർഹിക ചുമതലകളിലെ പ്രാവീണ്യം എന്നിവ എടുത്തുകാട്ടി കുവൈത്ത് വിപണിയിൽ അവരെ പുനരവതരിപ്പിക്കണമെന്ന് യൂണിയൻ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.

Related News