കുവൈത്തിൽ ദിവസേന രണ്ട് വ്യാജ രേഖ കേസുകൾ ; കർശന നടപടികളുമായി സർക്കാർ

  • 31/03/2024


കുവൈത്ത് സിറ്റി: വ്യാജരേഖ ചമയ്ക്കൽ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ന‌പടികൾ ഊർജിതമാക്കി സർക്കാർ. പ്രത്യേകിച്ച് സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകളും പൗരത്വവുമായി ബന്ധപ്പെട്ടതുമായ വ്യാജരേഖ ചമയ്ക്കൽ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് കർശന നടപടികൾ. ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് 618 കേസുകളാണ് ഉള്ളത്. അവയെല്ലാം ജുഡീഷ്യറിക്ക് റഫർ ചെയ്തിട്ടുണ്ട്. 2023ൽ ഓരോ പ്രവൃത്തി ദിവസവും ഔദ്യോഗിക സമയങ്ങളിൽ ഏകദേശം രണ്ട് കുറ്റകൃത്യങ്ങൾ എന്ന ശരാശരിയിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് പോലുള്ള കർശനമായ ശിക്ഷകൾ ഉണ്ടായിരുന്നിട്ടും, ചില വ്യക്തികൾ ഇപ്പോഴും ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എളുപ്പമായി കാണുന്നു. നിയമം തങ്ങളെ പിടികൂടില്ലെന്നും അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാൻ പ്രയാസമാണെന്നും കരുതുന്നവർ ഏറെയാണ്. ഈയിടെ കോടതികളിൽ ദേശീയത വ്യാജമായി ഉണ്ടാക്കിയ കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News